Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ച്ചന കലശപൂജ നടത്തി.
02/01/2020
ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ അര്‍ച്ചന കലശപൂജ നടത്തുന്നു.

വൈക്കം: ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞിന്റെ നാലാം ദിവസം രാവിലെ തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍ച്ചന കലശപൂജ നടത്തി. തുടര്‍ന്ന് പത്ത് വേദപണ്ഡിതന്‍മാരുടെ കാര്‍മ്മികത്വത്തില്‍ കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും നടത്തി. യജ്ഞമണ്ഡപത്തില്‍ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ധന്വന്തരീഹോമവും നടത്തി. പാടിവട്ടം ദാമോദരന്‍ നമ്പൂതിരി, മുരിങ്ങൂരില്ലത്ത് സനു നമ്പൂതിരി, സുന്ദരന്‍ എമ്പ്രാന്തിരി, സത്യനാരായണന്‍ എമ്പ്രാന്തിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ധന്വന്തരീഹോമ സമര്‍പ്പണത്തിനുശേഷം യജ്ഞകലശാഭിഷേകവും ഉച്ചപൂജയും നടത്തി.