Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ ലോക്കുകള്‍ യഥാസമയം തുറക്കണം: എ.ഐ.ടി.യൂ.സി
02/01/2020

വൈക്കം: മത്സ്യതൊഴിലാളികള്‍ക്കും കക്കാതൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും മറ്റുയാനങ്ങള്‍ക്കും ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ബണ്ടില്‍ മൂന്ന് ലോക്കുകളാണ് ഉള്ളത്. വെച്ചൂര്‍, തണ്ണീര്‍മുക്കം, പാലത്തിന്റെ മദ്ധ്യഭാഗം എന്നിങ്ങനെ നിര്‍മ്മിച്ചിട്ടുള്ള ഈ ലോക്കുകളില്‍ വെച്ചൂര്‍ ലോക്ക് കേടുവന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. മദ്ധ്യഭാഗത്തെ മണ്ണുനീക്കം ചെയ്യാന്‍ കഴിയാത്തതുമൂലം ഈ ലോക്കും തുറക്കുവാന്‍ കഴിയുന്നില്ല. ബണ്ടിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ലോക്ക് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് യഥാസമയം തുറക്കാത്തതുമൂലം ദൂരസ്ഥലങ്ങളില്‍ പോയി മീന്‍ പിടിക്കുകയും കക്കാവാരുകയും ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രാത്രികാലങ്ങളില്‍ ബണ്ടിന് തെക്കുവശത്തുപോയി മീന്‍ പിടിച്ചും കക്കാവാരിയും വരുന്ന തൊഴിലാളികള്‍ക്ക് യഥാസമയം ലോക്ക് തുറന്നു കൊടുക്കുന്നതിന് ആവശ്യമായ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.റ്റി.യൂ.സി ജില്ല കമ്മറ്റിയോഗം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. യോഗത്തില്‍ കെ.എസ് രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനുവരി 3, 4, 5 തീയതികളില്‍ കൊല്ലത്തുവച്ചു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രകടനത്തില്‍ ജില്ലയില്‍ നിന്നും 250 പേരെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി. രഘുവരന്‍, ജില്ലാ സെക്രട്ടറി ഡി.ബാബു, റ്റി.സി പുഷ്പരാജന്‍, കെ.കെ സുനില്‍ കുമാര്‍, റ്റി.കെ രവീന്ദ്രന്‍, സി.എന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.