Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ വിവിധകേന്ദ്രങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷാഘോഷവും കുടുംബസദസ്സുകളും നടത്തി.
01/01/2020
പുളിംഞ്ചുവട് ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷം അസോസിയേഷന്‍ ട്രാക്ക് ജനറല്‍ സെക്രട്ടറി എം.അബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭയുടെ വിവിധകേന്ദ്രങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പുതുവര്‍ഷാഘോഷവും കുടുംബസദസ്സുകളും നടത്തി. പുളിംചുവട് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഘോഷപരിപാടികള്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സചിവോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണുക രതീഷ്, എസ്.ഹരിദാസന്‍ നായര്‍, ടി.ആര്‍ മോഹനന്‍, കെ.വേണു എന്നിവര്‍ പ്രസംഗിച്ചു. അത്താഴവിരുന്നും കുടുംബാംഗങ്ങള്‍ കലാപരിപാടികളും നടത്തി.

ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ ആഘോഷപരിപാടികള്‍ റിട്ട.ഹെല്‍ത്ത് സര്‍വ്വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ജി ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.സെബാസ്റ്റ്യന്‍ മാടശ്ശേരി ക്രിസ്മസ് -പുതുവത്സര സന്ദേശം നല്‍കി. പി.എ സന്തോഷ് കുമാര്‍, ലീല, എല്‍ ഗിരീഷ് കുട്ടന്‍, പി.കെ ഹരിദാസ്, കെ.രവി കുറ്റിക്കാട്ട്, വി.ഡി രാധ, അജീഷ് ദാസന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, പ്രസന്ന മോഹന്‍, ജീവന്‍ ശിവറാം എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹ വിരുന്നും നടത്തി.

പുളിഞ്ചുവട് ബനാറസ് റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ്-നവവത്സരാഘോഷം അസോസിയേഷന്‍ ട്രാക്ക് ജനറല്‍ സെക്രട്ടറി എം.അബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ഗോപകുമാര്‍, ഡോ. ഇ.എസ് രമേശന്‍, എസ്.ഇന്ദിരാദേവി, വൈക്കം വാസുദേവന്‍ നമ്പൂതിരി, സലിം മുല്ലശ്ശേരി, വിജയകുമാര്‍, രാജന്‍ രാജധാനി, വിജയപ്പന്‍ തിരുവോണം എന്നിവര്‍ പ്രസംഗിച്ചു. രുചിവിസ്മയവും കലാപരിപാടികളും നടത്തി.

ഉദയം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പുതുവത്സരാഘോഷവും കുടുംബസംഗമവും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് ഇരവിമംഗലം, എസ്.ഹരിദാസന്‍ നായര്‍, ജയകുമാര്‍ കുര്യപ്പുറത്ത്, രവീന്ദ്രന്‍ അപ്‌സര, ഷാജി തകിടിയില്‍, സിന്ധു മധുസൂദനന്‍, പ്രസാദ് മുത്താരം, കുഞ്ഞുമോന്‍ അഖില്‍ നിവാസ് എന്നിവര്‍ പ്രസംഗിച്ചു.