Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു
01/01/2020
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ക്വാഷ്വാലിറ്റി വിഭാഗത്തില്‍ അനുവദിച്ച പോലീസ് എയ്ഡ് പോസ്റ്റ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ജില്ലാ പോലീസ് മേധാവി അനുവദിച്ച പോലീസ് എയ്ഡ് പോസ്റ്റ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി വളപ്പില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അനിഷ്ടസംഭവങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭാ കൗണ്‍സില്‍ ജില്ലാ പോലീസ് മേധാവിക്ക് കൊടുത്ത് നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാഷ്വാലിറ്റി വിഭാഗത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് അനുവദിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയ്ഡ് പോസ്റ്റിലേക്ക് രണ്ടു കോണ്‍സ്റ്റബിള്‍മാരെ നിയമിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് അനിത ബാബു, ആര്‍.എം.ഒ എസ്.കെ ഷീബ, ഡോ. പി.വിനോദ്, അക്കരപ്പാടം ശശി, എം.അബു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, ജി.ശ്രീകുമാരന്‍ നായര്‍, കെ.ആര്‍ രാജേഷ്, നിര്‍മ്മല ഗോപി, എം.ടി അനില്‍കുമാര്‍, കെ.ആര്‍ സംഗീത, എസ്.ഐ ടി.ആര്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.