പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള വനിതാ കോണ്‍ഗ്രസ് (എം)
01/01/2020
വൈക്കം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള വനിതാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നിര്‍മല ജിമ്മി കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, ജോയ് ചെറുപുഷ്പം, എബ്രഹാം പഴയകടവന്‍, പി.വി കുര്യന്, റെജി അറാക്കല്‍, സെബാസ്റ്റ്യന്‍ ആന്റണി, ലൂക്ക് മാത്യു, ബെപ്പിച്ചന്‍ തുരുത്തിയില്‍, ആന്റണി കളമ്പുകാടന്‍, എം.സി എബ്രഹാം, മോളി ആന്റണി, മോലി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.