Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ കേരള ഘടകരൂപീകരണത്തിന്റെ 80-ാം വാര്‍ഷികവും ചെത്തുതൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികവും നടത്തി
31/12/2019
സി.പി.ഐ കേരള ഘടകരൂപീകരണത്തിന്റെ 80-ാം വാര്‍ഷികവും ചെത്തുതൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികവും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തില്‍ 1957-ല്‍ സി.പി.ഐ യുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു. സി.പി.ഐ കേരള ഘടകരൂപീകരണത്തിന്റെ 80-ാം വാര്‍ഷികവും ചെത്തുതൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികവും ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെത്തുതൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ ആദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി ജോസഫ്, കെ.അജിത്ത്, ഡി.രഞ്ജിത്ത്കുമാര്‍, കെ.എ രവീന്ദ്രന്‍, കെ.എസ് രത്‌നാകരന്‍, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചു.