Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ സാഹിത്യ ചര്‍ച്ച നടത്തി.
14/03/2016

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യവേദിയായ ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ സാഹിത്യ ചര്‍ച്ച നടത്തി. മലയാള ചലച്ചിത്ര പുരസ്‌കാര ജേതാവും യുവകഥാകൃത്തുമായ ആര്‍.ഉണ്ണിയുടെ കഥകളുടെ ചര്‍ച്ചയാണ് നടത്തിയത്. ബഷീര്‍ സ്മാരകസ്‌ക്കൂളിലെ മജീദ്-സുഹറ ക്ലാസ്മുറിയില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ സണ്ണി ചെറിയാന്‍ പ്രബന്ധം അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍. അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ അബ്ദുല്‍ ആപ്പാഞ്ചിറ മോഡറേററര്‍ ആയിരിന്നു.