Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം ചാണയില്‍ ലക്ഷ്മണന്റെ നിര്‍ദ്ധന കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യത്തില്‍ വീടൊരുങ്ങി.
31/12/2019
ജനമൈത്രി പോലീസും ടി.വി പുരം പഞ്ചായത്തും സുമനസ്സുകളും ചേര്‍ന്ന് ടി.വി പുരം ചാണയില്‍ ആര്യമോള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം വൈക്കം എ.എസ്.പി അരവിന്ദ് സുകുമാര്‍ നിര്‍വഹിക്കുന്നു

വൈക്കം: വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ വീട് തകര്‍ന്ന് അന്തിയുറങ്ങാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച ടി.വി പുരം ചാണയില്‍ ലക്ഷ്മണന്റെ നിര്‍ദ്ധന കുടുംബത്തിന് സുമനസ്സുകളുടെ കാരുണ്യത്തില്‍ വീടൊരുങ്ങി. കഴിഞ്ഞവര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ലക്ഷ്മണന്റെ മൂന്ന് സെന്റ് പുരയിടത്തിലുണ്ടായിരുന്ന വീടും ഉപകരണങ്ങളും കുത്തൊഴുക്കില്‍ ഒലിച്ചുപോയിരുന്നു. വീട് നിര്‍മ്മിക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ ലക്ഷ്മണന്‍-മോളി ദമ്പതികള്‍ വിഷമിക്കുകായിരുന്നു. ഏകമകള്‍ വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആര്യാമോളുടെ പഠനവും സംരക്ഷണവും പ്രയാസത്തിലായി. തല ചായ്ക്കാന്‍ ഒരിടം തേടി അലയുമ്പോഴാണ് സുമനസ്സുകളുടെ കാരുണ്യം ഈ നിര്‍ദ്ധന കുടുംബത്തെ തേടിയെത്തിയത്. ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ടി.വി പുരം പഞ്ചായത്തും കൈകോര്‍ത്തപ്പോള്‍ ആര്യാമോളുടെ സംരക്ഷണത്തിനും പഠനത്തിനുമായി നല്ലൊരു വീടൊരുങ്ങി. മൂന്ന് സെന്റ് ഭൂമിയില്‍ എട്ട് ലക്ഷത്തില്‍പ്പരം രൂപാ ചെലവില്‍ ആവശ്യമായ സൗകര്യങ്ങളോടെ വീട് പണിതുയര്‍ന്നപ്പോള്‍ ജനമൈത്രി പോലീസിനും സുമനസ്സുകള്‍ക്കും അത് അഭിമാനത്തിന്റെ നിമിഷമായി. ചൊവ്വാഴ്ച രാവിലെ െൈവക്കം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അരവിന്ദ് സുകുമാര്‍ വീടിന്റെ താക്കോല്‍ ആര്യാമോള്‍ക്ക് കൈമാറി. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച സമ്മേളനം ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഗൃഹപ്രവേശത്തിന്റെ ദീപപ്രകാശനം ചിത്രകാരി ഇന്ദു ചിന്ദ നിര്‍വഹിച്ചു. കോട്ടയം ഡി.വൈ.എസ്.പി കെ.സുഭാഷ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, സി.ആര്‍.ഒ സി.എ ബിജുമോന്‍, ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, എം.എസ് തിരുമേനി, ജീന തോമസ്, ഷീല സുരേഷന്‍, സെബാസ്റ്റിയന്‍ ആന്റണി, ജോര്‍ജ്ജ് കൂടല്ലി, ഡി.മനോജ്, കെ.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.