വിമുക്തഭട കുടുംബസംഗമം
31/12/2019
കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് വെച്ചൂര്‍ യൂണിറ്റിന്റെ വിമുക്തഭട കുടുംബസംഗമം ജില്ലാ പ്രസിഡന്റ് കെ.ജി മുരളീധരന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് വെച്ചൂര്‍ യൂണിറ്റിന്റെ വിമുക്തഭട കുടുംബസംഗമം ജില്ലാ പ്രസിഡന്റ് കെ.ജി മുരളീധരന് നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ഒ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി ആദരിച്ചു. കെ.കെ വിശ്വനാഥന് നായര്‍, റിട്ട. മേജര്‍ രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി ലളിതാ എം നായര്‍, എന്‍.സോമന്, എ.എന്‍ സുധാകരന്, കെ.ആര് ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ബീന സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി