Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞത്തെ ഭക്തിസാന്ദ്രമാക്കി ദേവീസ്തുതികളും യജുര്‍വേദ മന്ത്രധ്വനികളും ആത്മീയ പ്രഭാഷണങ്ങളും
31/12/2019
ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കനകധാരായജ്ഞത്തിന്റെ പൂജകള്‍ നടത്തുന്നു.

വൈക്കം: ദേവീസ്തുതികളും യജുര്‍വേദ മന്ത്രധ്വനികളും ആത്മീയ പ്രഭാഷണങ്ങളും ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ കനകധാരായജ്ഞത്തെ ഭക്തിസാന്ദ്രമാക്കി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 10 വേദപണ്ഡിതന്‍മാരാണ് പുഷ്പദളങ്ങളില്‍ വേദങ്ങള്‍ ജപിച്ച് അര്‍ച്ചന നടത്തിയത്. ചൊവ്വാഴ്ച രാവിലെ കനകധാരായജ്ഞത്തോടനുബന്ധിച്ച് കാമ്യകങ്ങളായ ബഹുവിധ യജ്ഞകര്‍മ്മങ്ങള്‍ നടത്തി. മഹാമൃത്യൂഞ്ജയഹോമം പ്രധാന ചടങ്ങായിരുന്നു. തീവ്രജ്വരം, തീവ്രമഹാഭിചാരദോഷം, മൃത്യൂദോഷം, ആയുര്‍ദോഷം എന്നിവയ്ക്ക് പരിഹാരമായിട്ടാണ് മഹാമൃത്യൂഞ്ജയ ഹോമം നടത്തിയത്. പാടിവട്ടം ദാമോദരന്‍ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, അനന്തകൃഷ്ണന്‍ എമ്പ്രാന്തിരി, സത്യനാരായണന്‍ എമ്പ്രാന്തിരി എന്നിവരും കാര്‍മ്മികരായിരുന്നു. രാവിലെ നടന്ന കലശപൂജയ്ക്ക് വൈക്കം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി.