Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേദമന്ത്രധ്വനികള്‍ ഭക്തിസാന്ദ്രമാക്കിയ ലക്ഷാര്‍ച്ചനയുടെ പുണ്യംതേടി ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്.
30/12/2019
ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന്റെ ഭാഗമായി മണ്ഡപത്തില്‍ പത്ത് വേദപണ്ഡിതന്‍മാര്‍ ചേര്‍ന്ന് ലക്ഷാര്‍ച്ചന നടത്തുന്നു.

വൈക്കം: വേദമന്ത്രധ്വനികള്‍ ഭക്തിസാന്ദ്രമാക്കിയ ലക്ഷാര്‍ച്ചനയുടെ പുണ്യംതേടി ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തില്‍ സൂര്യകാലടിമന സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമം നടത്തി. ശേഷം എട്ടു ദിവസം നീളുന്ന കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും തുടങ്ങി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കനകധാരായജ്ഞവും ലക്ഷാര്‍ച്ചനയും നടക്കുന്നത്. പത്തു വേദപണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ വേദജപങ്ങളാണ് പുഷ്പദളങ്ങള്‍ അര്‍പ്പിച്ചു നടത്തുന്നത്. ചെത്തി, തുളസി, താമര തുടങ്ങി പതിനഞ്ചുപറ പൂവാണ് ഒരു ദിവസത്തെ അര്‍ച്ചനയ്ക്കാവശ്യം. മൂന്ന് ലക്ഷത്തി മുപ്പതിനായിരം അര്‍ച്ചനകളും 1008 കനകധാരര്‍ച്ചനയും ഏഴ് അര്‍ച്ചനാ കലശങ്ങളുമാണ് എട്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണന്‍ നമ്പൂതിരി, പുലിയന്നൂര്‍ മുരളി നാരായണന്‍ നമ്പൂതിരി, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി, കടിയക്കോല്‍ ശ്രീകാന്ത് നാരായണന്‍ നമ്പൂതിരി, പുതുമന ദാമോദരന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ദേവീ സ്തുതികളും, വേദമന്ത്രങ്ങളും, ആത്മീയ പ്രഭാഷണങ്ങളും ശ്രവിക്കുന്നതിനും വഴിപാടുകള്‍ നടത്തുന്നതിനുമായി നൂറുകണക്കിന് ഭക്തര്‍ എത്തുന്നുണ്ട്.