Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലെ ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം ജനുവരി ആറിനു രാവിലെ 10ന്
30/12/2019

വൈക്കം: നഗരത്തിലെ ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം ജനുവരി ആറിനു രാവിലെ 10ന് സത്യഗ്രഹ സ്മാരകത്തില്‍ നടത്തും. നഗരസഭയില്‍ ഒന്നാം ഘട്ടമായി 15 വീടുകളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക നല്‍കിയാണ് ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തില്‍ ഓരോവീടിനും നാലു ലക്ഷം രൂപവീതം നല്‍കി 163 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. മൂന്നാം ഘട്ടത്തില്‍ 197 വീടുകളുടെ നിര്‍മാണത്തിനായി സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ വീടുകളുടെ നിര്‍മാണത്തിനുള്ള ആദ്യഘട്ട തുക ജനുവരിയില്‍ വിതരണം ചെയ്യും. ഇതുകൂടാതെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പതിനെട്ടോളം ഏജന്‍സികളില്‍നിന്നുള്ള സഹായവും ലഭ്യമാക്കാനാണ് കുടുംബസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഭൂരഹിത-ഭവനരഹിതര്‍ക്കായി ഫ്‌ളാറ്റ് നിര്‍മിക്കാനായും വൈക്കം നഗരസഭയ്ക്ക് 6.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുടുംബസംഗമത്തിന്റെ വിജയത്തിനായി കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, മുന്‍സിപ്പല്‍ സെക്രട്ടറി രമ്യാ കൃഷ്ണന്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.