Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത് മേഖലാ സമ്മേളനം
30/12/2019
എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത് മേഖലാ സമ്മേളനം സി.പി.ഐ ജില്ലാ എക്‌സി. അംഗം ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: മതേതര ഭാരതത്തെ വെട്ടിമുറിക്കുന്ന പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചെമ്മനത്തുകര എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന സമ്മേളനം സി.പി.ഐ ജില്ലാ എക്‌സി. അംഗം ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, വി.കെ.അനില്‍കുമാര്‍ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, എസ്.ബിജു സിജീഷ് കുമാര്‍ കെ.വി നടരാജന്‍ ടി.കെ മധു, ഓമനക്കുട്ടന്‍, എ.എസ് മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എസ്.പ്രതാപന്‍ (പ്രസിഡന്റ്), വി.ബി വിഷ്ണു (വൈസ് പ്രസിഡന്റ്), വി.ടി മനീഷ് (സെക്രട്ടറി), ലിബിന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.