Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബ സംഗമവും നടത്തി.
30/12/2019

വൈക്കം: വടയാര്‍ വയല്‍വാരം കുടുംബ യൂണിറ്റിന്റെ 14-ാമത് വാര്‍ഷികവും കുടുംബ സംഗമവും നടത്തി. കാഞ്ഞിരമറ്റം നിത്യാനികേതന്‍ ആശ്രമം സ്വാമിനി ശബരി ചിന്മയി ശ്രീനാരായണ ധര്‍മം കുടുംബ ജീവിതത്തില്‍ എന്ന വിഷയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഷിക സമ്മേളനം എ.കെ ഭരതന്‍ എടത്തേഴത്ത് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്‍ കെ.ആനന്ദഭവനം അധ്യക്ഷത വഹിച്ചു.വിജയജയകുമാര്‍ ദീപം തെളിയിച്ചു. ടി.കെ സഹദേവന്‍ കണ്ടത്തില്‍, വനിതാ സംഘം സെക്രട്ടറി സിന്ദു ശിവകുമാര്‍, വിജയമ്മ, ബിനു പവിത്രന്‍, വിജയന്‍ തുരുത്തേല്‍, ജയദേവന്‍, യൂണിറ്റ് ചെയര്‍മാന്‍ ബാബു പൂവത്തിന്‍ചുവട്ടില്‍, കണ്‍വീനര്‍ വിജയ ജയകുമാര്‍, ശോഭന സഹദേവന്‍, ബീനാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാമത്സരങ്ങളും ശ്രീനാരായണ ഗുരുദേവന്‍ എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ദൈവ ദശകം പദ്യം ചൊല്ലല്‍, ക്വിസ് മത്സരം, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടന്നു.