Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വ ബോധവല്‍ക്കരണ സെമിനാറും തുണിസഞ്ചി വിതരണവും
28/12/2019
ടി.വി പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യവുമുക്തമാക്കാന്‍ റോട്ടറി ക്ലബ്ബും പള്ളിപ്രത്തുശ്ശേരി സഹകരണബാങ്കും നടത്തിയ ശുചിത്വബോധവല്‍ക്കരണ സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യവുമുക്തമാക്കുന്നതിന്റെ ഭാഗമായി വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും പള്ളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണബാങ്കിന്റെയും ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചിത്വ ബോധവല്‍ക്കരണ സെമിനാറും തുണിസഞ്ചി വിതരണവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ട് ചെയര്‍മാന്‍ കെ.ജെ രാജീവ്, പള്ളിപ്രത്തുശ്ശേരി ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് തുണിസഞ്ചി വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത്, രമ ശിവദാസ്, കവിതാ റെജി, അനുകുര്യന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജോസഫ് ലൂക്കോസ്, റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍, ജീവന്‍ ശിവറാം, ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നിറവ് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ബാബു പറമ്പത്ത് ശുചിത്വ പരിപാലനവും പുരയിട കൃഷിയും വിഷയത്തില്‍ ക്ലാസ്സെടുത്തു.