Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി.
28/12/2019
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണിസ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. കണ്ണന്‍കുളങ്ങര ശാസ്താക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ട്രഷറര്‍ കെ ബാബു, മാനേജര്‍ പി രാജു, വെളിച്ചപ്പാട് എം.ജയന്‍, എസ്. ധനഞ്ജയന്‍, അമ്മിണി ശശി, സുന്ദരന്‍ ആചാരി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യ രാജേശ്വരി രാധാകൃഷ്ണന്‍ ആമ്പല്ലൂര്‍, ജയലക്ഷ്മി വിജയകുമാര്‍, പൊന്നമ്മ ചാണിയില്‍ എന്നിവര്‍ കാര്‍മ്മികരായി. 29ന് രാവിലെ 7ന് മൂകാംബിക കുളത്തില്‍ നടക്കുന്ന അവഭൃഥസ്‌നാനത്തോടെ സപ്താഹം സമാപിക്കും. ഉച്ചയ്ക്ക് 1ന് മഹാപ്രസാദഊട്ടും നടക്കും.