Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മക്കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികം നാളെ ഉച്ചക്ക് 2.30 ന
28/12/2019

വൈക്കം: 150 വര്‍ഷങ്ങള്‍ പിന്നിട്ട വൈക്കം ടൗണ്‍ എല്‍.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഓര്‍മക്കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികം നാളെ ഉച്ചക്ക് 2.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂളിന്റെ ശതോത്തര സുവര്‍ണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പി.ടി.എ മുന്‍കൈ എടുത്താണ് പൂര്‍വവിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കിയത്. വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് നൂതന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ചെയര്‍മാന്‍ ബി.വിജയന്‍, കണ്‍വീനര്‍ ആര്‍.ബിജു എന്നിവര്‍ അറിയിച്ചു.