Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ ശല്യം വൈക്കത്തെ ജനജീവിതത്തെ വലക്കുന്നു.
27/12/2019

വൈക്കം: തെരുവ് നായ ശല്യം വൈക്കത്തെ ജനജീവിതത്തെ വലക്കുന്നു. നഗരത്തിലെ റോഡുകളിലും പോലീസ് സ്റ്റേഷനിലും ആശുപത്രി പരിസരങ്ങളിലും തെരുവ് നായ്ക്കള്‍ പെരുകുകയാണ്. നഗരത്തിലെ ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. ക്രിസ്മസ് ദിനത്തില്‍ രാത്രി കടയടച്ചു വീട്ടിലേക്ക് പോയ ദമ്പതികള്‍ക്ക് നായ്ക്കളുടെ ആക്രമത്തില്‍ സാരമായി പരുക്കേറ്റു. കിഴക്കേനട മാളിയേക്കല്‍ ഷാജിയ്ക്കും ഭാര്യ ഷൈനിക്കുമാണ് പരുക്കേറ്റത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെ വലിയകവല പെരുഞ്ചില കലുങ്കിനു സമീപത്തുവച്ച് പട്ടി വട്ടം ചാടിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ഷൈനിയുടെ നേര്‍ക്ക് നായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. തെരുവ് നായുടെ ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൈനി വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇവര്‍ക്ക് 16 കുത്തിവയ്പ്പുകള്‍ എടുക്കേണ്ടി വന്നു. സ്‌കൂട്ടര്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഷാജിയ്ക്കും പരുക്കേറ്റിട്ടുണ്ട്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപെടുന്നത്. സന്ധ്യ മയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസായ സ്ഥലങ്ങളുമെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കും. ചില സമയങ്ങളില്‍ ഇവയുടെ ആക്രമണരീതി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിപ്പെടുത്തുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുലര്‍ച്ചക്കും സന്ധ്യക്കും എത്തുന്ന വിശ്വാസികള്‍ക്ക് നേരെയും ഇവ ചീറിപ്പാഞ്ഞെത്താറുണ്ട്. ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് തെരുവ് നായ്ക്കള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഗ്രാമീണ റോഡുകളെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ പ്രശ്‌നം തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളെ ഏറെ വലക്കുന്നുണ്ട്. പ്രശ്‌നപരിഹാരം വൈകുന്നത് നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. നഗരസഭ വലിയ പ്രാധാന്യം നല്‍കി തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിന് തുടക്കം കുറിച്ച പദ്ധതി പിന്നീട് നിലച്ചു.