Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായന്തനം സഹകരണം പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം നടത്തി
27/12/2019
കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സായന്തനം സഹകരണം പെന്‍ഷന്‍ പ്ദ്ധതി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവിത സായാഹ്നത്തില്‍ വിഷമതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൊതവറ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സായന്തനം സഹകരണം പെന്‍ഷന്‍ പദ്ധതി സര്‍വ്വീസ് സഹകരണബാങ്ക് മേഖലയില്‍ ആദ്യത്തെ ചുവടുവെയ്പ്പാണെന്നും ഇത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഉണര്‍വേകുന്ന പദ്ധതിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കൊതവറ സര്‍വ്വീസ് സഹകരണബാങ്കിന്റെ സായന്തനം സഹകരണം പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സി.കെ ആശ എം.എല്‍.എ പെന്‍ഷന്‍വിതരണ പദ്ധതിയും, മികവ് 2019 സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തും ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ പ്രകാശന്‍, സി.റ്റി ഗംഗാധരന്‍ നായര്‍, ജി.രാജീവ്, അഡ്വ. ജോസഫ് ചാണ്ടി, ബിജു പറപ്പള്ളില്‍, എം.ജി ജയന്‍, പി.എം സേവ്യര്‍, എ.ആര്‍ സലിംകുമാര്‍, ജോഷി ജോസഫ്, കെ.ജി ഷാന്‍കുമാര്‍, കുര്യാക്കോസ് ദാസ്, ശ്രീദേവി സന്തോഷ്, പി.ജി ഷീജാമോള്‍, സിന്ധു ജയദേവന്‍, വി.എസ് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.