Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ഓങ്കാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി
27/12/2019
അക്കരപ്പാടം ഓങ്കാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൂനംതൈ പുരുഷന്‍ തന്ത്രി കൊടിയേറ്റുന്നു.

വൈക്കം: അക്കരപ്പാടം 130-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ഓങ്കാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൂനംതൈ പുരുഷന്‍ തന്ത്രി കൊടിയേറ്റി. വൈക്കം ബിനു കരുണാകരന്‍ തന്ത്രി, മേല്‍ശാന്തി വാരനാട് അജിത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയറും, കൊടിക്കൂറയും ക്ഷേത്രനടയില്‍ വഴിപാടായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ദീപപ്രകാശനം വത്സരാജ് മുണ്ടേനകേരില്‍, ഡോ. സുപ്രഭ വത്സന്‍ മാലിയേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൊടിയേറ്റിന്റെ ഭാഗമായി 12ന് പ്രസാദഊട്ടും നടത്തി. തുടര്‍ന്ന് തെക്കുഭാഗത്തേയ്ക്ക് പറയ്‌ക്കെഴുന്നള്ളിപ്പും പുറപ്പെട്ടു. വൈകിട്ട് അക്കരപ്പാടം ശ്രീമൂകാംബിക താലപ്പൊലി സമാജത്തിന്റെയും ശ്രീദേവി വിലാസം താലപ്പൊലി സമാജത്തിന്റെയും നേതൃത്വത്തില്‍ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് ജയന്‍.ജി ജയഭവനം, വൈസ് പ്രസിഡന്റ് സദാശിവന്‍ പുതിയമംഗലം, സെക്രട്ടറി രതീഷ് എം.ആര്‍ മുപ്പതില്‍, സുനില്‍കുമാര്‍ മാടവനത്തറയില്‍, കെ.പി ഷാജി കളത്തറയില്‍, വനിതാസംഘം പ്രസിഡന്റ് ഐഷാ മോഹനന്‍, സെക്രട്ടറി അമ്പിളി ബേബി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ് മുപ്പതില്‍, സെക്രട്ടറി വിപിന്‍ വിപിന്‍നിവാസ് എന്നിവര്‍ നേതൃത്വം നല്‍കി.