Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒ.എന്‍.വി സ്മരണാഞ്ജലിയും കവിതാ സായാഹ്നവും
14/03/2016

കരിപ്പാടം സ്വരലയം പാട്ടും കാലവും സാമൂഹ്യചലനങ്ങളും സംഘടിപ്പിച്ച ഒ.എന്‍.വി സ്മരണാഞ്ജലിയും കവിതാ സായാഹ്നവും കരിപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടത്തി. കേരള ഗ്രന്ഥശാലാസംഘം മുന്‍ പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാര്‍ വിഷയാവതരണം നടത്തി. ഗാനാലാപനം ചലച്ചിത്ര പിന്നണിഗായകന്‍ ഉദയ് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മൃദംഗ വിദ്വാന്‍ വൈക്കം ദേവരാജനെ ആദരിച്ചു. ചര്‍ച്ചയില്‍ രാജേഷ് വര്‍മ്മ, സണ്ണി ചെറിയാന്‍ എന്നിവര്‍ മുഖ്യതിഥികളായിരുന്നു. കെ.ആര്‍.സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ഗാനഭൂഷണം ജോസ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഒ.കെ.ബിനോയ്, അഡ്വ.അംബരീഷ് വാസു, ബാബു ബ്രഹ്മമംഗലം, മദനകുമാര്‍, ആര്‍ച്ച, സാവേരി, ഫര്‍സാന അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു. രാജേഷ് വളവത്ത് കൃതജ്ഞത പറഞ്ഞു.