Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതപ്രഭാഷണ പരമ്പരയും ദിക്ര്‍ ഹല്‍ഖ വാര്‍ഷികവും
27/12/2019

വൈക്കം: വടകര മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണ പരമ്പരയും ദിക്ര്‍ ഹല്‍ഖ വാര്‍ഷികവും നാളെ മുതല്‍ 30 വരെ നടക്കും. നാളെ രാത്രി 8.30ന് തലയോലപ്പറമ്പ് മസ്ജിദ് ചീഫ് ഇമാം പി.കെ അബ്ദുറഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എ ഷാജി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എ.ബി നിസാര്‍ ഖിറാഅത്ത് നടത്തും. വടകര മസ്ജിദ് ഖത്തീബ് എം.എം അയ്യൂബ് കാശിഫി ആമുഖപ്രഭാഷണവും, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ ജീലാനി അനുസ്മരണവും നടത്തും. എന്‍.എ പരീത്കുഞ്ഞ്, സി.എസ് ഹാഷിം എന്നിവര്‍ പ്രസംഗിക്കും. 29നു രാത്രി 8.30ന് അല്‍ഹാഫിസ് ഷെമീസ്ഖാന്‍ നാഫിഈ പ്രഭാഷണം നടത്തും. 30നു മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന നടക്കുന്ന ദിക്ര്‍ ഹല്‍ഖ വാര്‍ഷികത്തിനും ദുആ സമ്മേളനത്തിനും അസ്സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങള്‍ നേതൃത്വം നല്‍തും. മജ്‌ലിസില്‍ എംഎം അയ്യൂബ് കാശിഫി, എ.ബി നാസറുദ്ദീന്‍ മുസ്‌ലിയാര്‍, മിസ്ഹബ് ഫാളില്‍ മിസ്ബാഹി, പി.കെ അബ്ദുറഹീം മുസ്‌ലിയാര്‍, നിയാസ് സഖാഫി, ഖമറുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്വീഫ് സഖാഫി എന്നിവര്‍ പങ്കെടുക്കും.