Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ തെരുവുനാടകവും ഫഌഷ്‌മോബും നടത്തി
27/12/2019
വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ തെരുവുനാടകുവും ഫഌഷ് മോബും വൈക്കം സ്‌റ്റേഷന്‍ ഓഫീസര്‍ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മടിയത്ര വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് 'തിരിച്ചുവരണം ആ കേരളം' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുവേദിയില്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവുനാടകവും ഫഌഷ്‌മോബും ശ്രദ്ധേയമായി. പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ലഹരിവിരുദ്ധ തെരുവുനാടകം അവതരിപ്പിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും രോഗങ്ങളും മാനസിക പ്രയാസങ്ങളും അവതരണത്തില്‍ വിലപ്പെട്ട സന്ദേശമായി. വൈക്കം സ്റ്റേഷന്‍ ഓഫീസര്‍ ടി.ആര്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.