Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചശുദ്ധി സ്വീകരിച്ചുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനം മനുഷ്യന്റെ പൂര്‍ണ്ണമായ അഭിവൃത്തിക്കുവേണ്ടിയുള്ള ശ്രേഷ്ഠമായ യാത്രയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
26/12/2019
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പഞ്ചശുദ്ധി സ്വീകരിച്ചുകൊണ്ടുള്ള ശിവഗിരി തീര്‍ത്ഥാടനം മനുഷ്യന്റെ പൂര്‍ണ്ണമായ അഭിവൃത്തിക്കുവേണ്ടിയുള്ള ശ്രേഷ്ഠമായ യാത്രയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ ഏഴാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്നും രാജ്യത്തെങ്ങും വളര്‍ന്നു വരുന്ന ജാതി-മത സംഘര്‍ഷങ്ങള്‍ക്ക് പ്രതിവിധി ഗുരുദേവ ദര്‍ശനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പദയാത്ര ക്യാപ്റ്റന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാറിന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ധര്‍മ്മ പതാക കൈമാറി. അഞ്ചുദിവസം നീളുന്ന പദയാത്ര 30ന് ശിവഗിരി കുന്നില്‍ സമാപിക്കും. പീതവസ്ത്രധാരികളായ 150 പദയാത്രികരാണ് വ്രതശുദ്ധിയോടെ പദയാത്രയില്‍ പങ്കെടുക്കുന്നത്. പദയാത്ര വിവിധ സ്ഥലങ്ങളില്‍ യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രയാണം ശിവഗിരിയിലേക്ക് നീങ്ങുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ പ്രീതിനടേശന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമന്‍ തമ്പി, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹന്‍, ഷീജ സാബു, ബീന അശോകന്‍, കെ.കൃഷ്ണകുമാര്‍, എ.പ്രഭാകരന്‍, കെ.വി പ്രസന്നന്‍, വി.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.