Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ഡോവ്‌മെന്റ് വിതരണം നടത്തി.
26/12/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും എന്‍ഡോവ്‌മെന്റ് വിതരണവും യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമപദ്ധതിയുടെ ഭാഗമായി താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡും എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരത്തില്‍ വിജയികളായ 534-ാം നമ്പര്‍ വനിതാസമാജം, 535-ാം നമ്പര്‍ തോട്ടകം, 846-ാം നമ്പര്‍ കടുത്തുരുത്തി എന്നിവര്‍ക്കും, പ്രഭാഷണ പരമ്പരയില്‍ ശ്രീലക്ഷ്മി എസ് നായര്‍, ആര്യ അരുണ്‍, ആര്‍പ്പുവിളിയില്‍ കെ.പി രഘുനാഥ് സംഘം, പ്രമോദ് ചന്ദ്രന്‍ സംഘം, കുരവയ്ക്ക് പി.വി വിജയലക്ഷ്മി, രാജമ്മ വടയാര്‍, ശ്യാമള രാമചന്ദ്രന്‍, റാങ്ക് ജേതാക്കളായ അഞ്ജന ബസന്ത്, കീര്‍ത്തന എം നായര്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, ശ്രീലേഖ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.