Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായന്തനം സഹകരണം പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം 27ന്
24/12/2019

വൈക്കം: കൊതവറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അംഗത്വമെടുത്ത് 20 വര്‍ഷം പിന്നിട്ടതും 75 വയസ്സു പൂര്‍ത്തിയായതുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സായന്തനം സഹകരണം പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ 11ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ യും, ആദ്യ പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ യും നിര്‍വഹിക്കും. തുടര്‍ന്ന് മികവ് 2019 സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് നടത്തും. ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന പരിപാടിയില്‍ ബാങ്ക് ഭരണസമിതിയംഗം സി.റ്റി ഗംഗാധരന്‍ നായര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി വി.എസ് അനില്‍കുമാര്‍ കൃതജ്ഞതയും പറയും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ പ്രകാശന്‍, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ സി.വി സാബു, റ്റി.സി പുഷ്പരാജന്‍, സന്ധ്യ അനീഷ്, ജി.രാജീവ്, അഡ്വ. ജോസഫ് ചാണ്ടി, ടി.ജെ ഐസക്, ബിജു പറപ്പള്ളില്‍, എം.ജി ജയന്‍, പി.എം സേവ്യര്‍, എ.ആര്‍ സലിംകുമാര്‍, ജോഷി ജോസഫ്, കെ.ജി ഷാന്‍കുമാര്‍, കുര്യാക്കോസ് ദാസ്, ശ്രീദേവി സന്തോഷ്, ഷീജാമോള്‍ പി.ജി, സിന്ധു ജയദേവന്‍ എന്നിവര്‍ സംസാരിക്കും.