ശ്രീനാരായണ ജ്ഞാനസന്ധ്യ നടത്തി
24/12/2019
വൈക്കം: എസ്.എന്‍.ഡി.പി യോഗം 117 ാം നമ്പര്‍ ഉല്ലല ശാഖയിലെ ഗുരുതൃപ്പാദം കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ ജ്ഞാനസന്ധ്യ യൂണിയന് സെക്രട്ടറി എം. പി. സെന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ്, കുടുംബയൂണിറ്റ് ചെയര്മാന് എന്‍. ഡി. ഷാജി, കണ്‍വീനര്‍ മായ ദേവാനന്ദ്, ശാഖാ സെക്രട്ടറി സി. എസ്. ആശ, പ്രദീപ് പുതുക്കരി തുടങ്ങിയവര്‍ സംസാരിച്ചു.