Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബി.ജെ.പി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളുടെ മുന്‍വിധിയാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി
23/12/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂസി 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ട്രേഡ് യൂണിയന്‍ സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബി.ജെ.പി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളുടെ മുന്‍വിധിയാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത വ്യവസായ രംഗത്തെക്കുറിച്ച് നടത്തിയ ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായ മേഖലകള്‍ തകര്‍ച്ചയിലും തളര്‍ച്ചയിലുമാണ്. ഈ മേഖലയുടെ സംരക്ഷണത്തിന് തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ബിനോയ് വിശ്വം ആഹ്വാനം ചെയ്തു. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള സമരത്തില്‍ തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യൂ.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, സി.ഐ.ടി.യൂ ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള, കര്‍ഷകതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍, ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, കയര്‍തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി സത്യനേശന്‍, എ.ഐ.ടി.യൂ.സി ജില്ലാ കൗണ്‍സില്‍ സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍, സി.കെ ആശ എം.എല്‍.എ, ബി.കെ.എം.യൂ ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, എ.ഐ.ടി.യൂ.സി മണ്ഡലം സെക്രട്ടറി കെ.എസ് രത്‌നാകരന്‍, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, പി.സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.