Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹസ്മൃതി ഉദ്യാനം മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു.
12/03/2016
വൈക്കം സത്യഗ്രഹസ്മൃതി ഉദ്യാനത്തിനുസമീപം മാലിന്യം നിറഞ്ഞനിലയില്‍.

കേരള ലളിത കലാഅക്കാദമി ചരിത്രനഗരിക്ക് ഓര്‍മകള്‍ നിലനിലനിര്‍ത്തുവാന്‍ ലക്ഷങ്ങള്‍ മുടക്കി കായലോര ബീച്ചിന് സമീപം നിര്‍മിച്ച സത്യഗ്രഹസ്മൃതി ഉദ്യാനം മാലിന്യനിക്ഷേപകേന്ദ്രമായി മാറുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അവശിഷ്ടങ്ങളും തിങ്ങിനിറഞ്ഞു കിടക്കുന്ന ഇവിടം ഉദ്യാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വേദനയായി മാറുകയാണ്. വിഷയത്തില്‍ അധികാരികളുടെ ഇടപെടലുകള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം സ്മൃതിഉദ്യാനം തന്നെ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞേക്കാം. സമീപവാസികളും കെ.ടി.ഡി.സിയും രാത്രികാലങ്ങളില്‍ ചിലര്‍ ചാക്കില്‍ കെട്ടിയുമെല്ലാം ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. സ്മൃതിഉദ്യാനത്തിന്റെ ആരംഭഭാഗത്തുതന്നെ മാലിന്യങ്ങള്‍ കിടക്കുന്നത് ഇവിടേക്ക് വരുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാലിന്യങ്ങള്‍ കിടിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെ സ്മൃതി ഉദ്യാനം സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്മൃതി ഉദ്യാനത്തിനുസമീപം തള്ളുന്ന മാലിന്യങ്ങള്‍ വേമ്പനാട്ടു കായലിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കുമിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലിന്റെ തീരങ്ങളിലുള്ള കരിങ്കല്‍ കെട്ടുകളില്‍ മുട്ടയിടുവാന്‍ എത്തുന്ന കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്കും ഭീഷണിയാണ്.