Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യസംസ്‌ക്കരണം വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി.
23/12/2019
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണം വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാലിന്യസംസ്‌ക്കരണം വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌ക്കരണത്തില്‍ വൈക്കം നഗരസഭ വളരെ പുരോഗതി നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യസംസ്‌കരണത്തിന്റെ വിവിധ രീതികള്‍, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് കെമിക്കല്‍ എഞ്ചിനീയര്‍ ശശി ഗോപാലന്‍, ഹരിതകേരള മിഷന്‍ ഡയറക്ടര്‍ സുജിത കരുണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പ്രസിഡന്റ് പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എ.സൈഫുദ്ദീന്‍, ഡി.നാരായണന്‍ നായര്‍, വി.ജി കൃഷ്ണകുമാര്‍, എം.രാജു, ശിവരാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ ദുരിതം അനുഭവിച്ച നാലുകുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.