Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ ക്ഷീരസംഗമം നടത്തി
23/12/2019
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടത്തിയ ജില്ലാ ക്ഷീരസംഗമം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ക്ഷീരകര്‍ഷകരുടെ ഫാമിലി പെന്‍ഷന്‍ 150 രൂപയില്‍ നിന്നും 550 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ക്രിസ്മസ് സമ്മാനമായ ഈ തുക 23 മുതല്‍ അവരവരുടെ അക്കൗണ്ടില്‍ എത്തുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു. ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരസംഘം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. ക്ഷീരവികസന വകുപ്പിന്റെ വികസനത്തിനായി 120 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രളയാനന്തര അതിജീവന പദ്ധതിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ജോഷി ജോസഫ്, സി.എം സന്തോഷ്, സോണി ഇറ്റയ്ക്കല്‍, ജോമോന്‍, എം.അനില്‍കുമാര്‍, പി.വി ജോസഫ്, കെ.സോമന്‍, ടി.ടി തോമസ്, ഗീത, ആര്‍.രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരകര്‍ഷക മേഖലയില്‍ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.