Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഭകളെ ആദരിച്ചു.
23/12/2019
അരങ്ങ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ കലാകാരന്‍മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ അരങ്ങ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു. സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ പ്രതിഭകളെ ആദരിച്ചു. പ്രസിഡന്റ് പി.ജി പ്രദീപ് അധ്യക്ഷത വഹിച്ചു. രാജേഷ് ചേര്‍ത്തല മുഖ്യാതിഥി ആയിരിന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ബി.ഹരികൃഷ്ണന്‍, കോമഡി ആര്‍ട്ടിസ്റ്റ് ഭാസി, എന്നിവര്‍ സംസാരിച്ചു. അജീഷ് പരമേശ്വരന്‍ സ്വാഗതവും സാബു കോക്കാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാജേഷ് ചേര്‍ത്ത, അഭിജിത്ത് വൈക്കം, കലാഭവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ നൈറ്റ് സംഗീതപരിപാടിയും അരങ്ങേറി.