Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കേരളവര്‍മ്മീയം 2019' സമര്‍പ്പിച്ചു.
23/12/2019
ആര്‍ട്ടിസ്റ്റ് കേരള വര്‍മയ്ക്ക് ശിഷ്യര്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ച 'കേരളവര്‍മ്മീയം 2019' വൈക്കം സത്യഗ്രഹസ്മാരകഹാളില്‍ വിശിഷ്ടാതിഥികള്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗതാഭിഷിക്തനായ ആര്‍ട്ടിസ്റ്റ് കേരള വര്‍മയ്ക്ക് ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി 'കേരളവര്‍മ്മീയം 2019' സമര്‍പ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ ചിത്രപ്രദര്‍ശനം കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷനായി. ശില്‍പി രമേശ് ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. ഡോക്യൂമെന്ററി സ്വിച്ച് ഓണ്‍ കര്‍മവും നഗരസഭാ ചെയര്‍മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരിയെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് കേരളവര്‍മ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ സുഭാഷ് ഗോപി, ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാലയത്തിലെ ഡോ. വിജിത്ത്, ആര്‍.എല്‍.വി കോളേജ് അധ്യാപകന്‍ രഞ്ജു ആര്‍.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അര്‍.എല്‍.വി രാമകൃഷ്ണന്റെ നൃത്തസന്ധ്യയും അരങ്ങേറി.