Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ കാളിയമ്മനട ഭദ്രകാളീക്ഷേത്രത്തിലെ 16-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും 22 മുതല്‍ 29 വരെ
21/12/2019

വൈക്കം: വൈക്കം തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളീക്ഷേത്രത്തിലെ 16-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും ഇന്നു മുതല്‍ 29 വരെ നടക്കും. വൈകിട്ട് 6ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠയുടെ ഭദ്രദീപ പ്രകാശനം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രശ്മി രമേഷ് നിര്‍വഹിക്കും. തുടര്‍ന്ന് ധ്വജാരോഹണം മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരിയും ഗ്രന്ഥസമര്‍പ്പണം ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ.പുരുഷോത്തമനും നടത്തും. 7ന് ശ്രീമദ് ഭാഗവത മാഹാത്മ്യപ്രഭാഷണം യജ്ഞാചര്യ രാജേശ്വരി രാധാകൃഷ്ണന്‍ നടത്തും. ജയലക്ഷ്മി വിജയകുമാര്‍ കെ.എസ് മംഗലം, പൊന്നമ്മ ചാണിയില്‍ എന്നിവര്‍ സഹാചാര്യമാര്‍ ആണ്. 41 മഹോത്സവാഘോഷം 27 നടക്കും.