Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി 75-ാം വാര്‍ഷികാഘോഷവും സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡുദാനവും 22, 23, 24 തീയതികളില്‍
21/12/2019

വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി 75-ാം വാര്‍ഷികാഘോഷവും സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡുദാനവും 22, 23, 24 തീയതികളിലായി വൈക്കത്ത് നടക്കും. 22ന് രാവിലെ 10ന് തെക്കേനട അമൃത ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന കലാ-സാഹിത്യമത്സരങ്ങള്‍ സര്‍വ്വകലാസംഘം സംസ്ഥാന പ്രസിഡന്റ് ചേര്‍ത്തല ജയന്‍ ഉദ്്ഘാടനം ചെയ്യും. പ്രദീപ് മാളവിക അദ്ധ്യക്ഷത വഹിക്കും. എന്‍.അനില്‍ ബിശ്വസ്, കെ.രമേശന്‍, സി.പി ലെനിന്‍ തുടങ്ങിയവര്‍ സംസാരിക്കും. ചിത്രരചന മത്സരം 10ന് സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തും. 23ന് ട്രേഡ് യൂണിയന്‍ സമ്മേളനം സി.കെ വിശ്വനാഥന്‍ സ്മാരക ഹാള്‍ (ഇണ്ടംതുരുത്തിമന) നടത്തും. എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി ബിനുവിന്റെ അദ്ധ്യക്ഷതയില്‍ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. കെ.ഡി വിശ്വനാഥന്‍ സ്വാഗതമാശംസിക്കും. ആര്‍.ചന്ദ്രശേഖരന്‍, കെ.ചന്ദ്രന്‍പിള്ള, പി.രാജു, പി.കെ കൃഷ്ണന്‍, ടി.എന്‍ രമേശന്‍, പി.വി സത്യനേശന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, ജോണ്‍ വി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.എസ് രത്‌നാകരന്‍ കൃതജ്ഞത പറയും. വൈകിട്ട് 4ന് ജെട്ടി മൈതാനത്തില്‍ ഇപ്റ്റ വൈക്കത്തിന്റെ ഗാനമേള നടത്തും. തുടര്‍ന്ന് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. എ.ജോസ് അദ്ധ്യക്ഷത വഹിക്കും. ഹമീദ് ചേന്നമംഗലൂര്‍, രാജേന്ദ്രന്‍ എടത്തുംകര, അഡ്വ. പി.കെ ഹരികുമാര്‍, സണ്ണി ചെറിയാന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. അരവിന്ദന്‍ കെ.എസ് മംഗലം സ്വാഗതവും, സി.കെ പ്രശോഭനന്‍ കൃതജ്ഞതയും പറയും. 24ന് വൈകിട്ട് 4ന് ജെട്ടി മൈതാനത്തില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് ഡി.രാജയ്ക്ക് കാനം രാജേന്ദ്രന്‍ സമ്മാനിക്കും. സി.കെ വിശ്വനാഥന്‍ അനുസ്മരണ പ്രഭാഷണം പന്ന്യന്‍ രവീന്ദ്രന്‍ നടത്തും. ബിനോയ് വിശ്വം എം.പി ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കും. ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ യുവസാഹിത്യ കലാപ്രതിഭകളെ ആദരിക്കും. എ.ഐ.ടി.യൂ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. ടി.പുരുഷോത്തമന്‍, അഡ്വ. വി.ബി ബിനു, അഡ്വ. പി.കെ ചിത്രഭാനു, പി.സുഗതന്‍, എം.ഡി ബാബുരാജ്, കെ.അജിത്, എ.സി ജോസഫ്, അഡ്വ. കെ.പ്രസന്നന്‍, കെ.നാരായണന്‍, പി.എസ് പുഷ്പമണി, സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ഇ.എന്‍ ദാസപ്പന്‍, എന്‍.എം മോഹനന്‍, പി.പ്രദീപ്, എം.എസ് സുരേഷ്, ഡി.രഞ്ജിത്കുമാര്‍, പി.ജി തൃഗുണസെന്‍, കെ.എ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.