Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികവ് പ്രകടിപ്പിക്കാനൊരുങ്ങി വെള്ളൂര്‍ കുഞ്ഞിരാമന്‍ സ്‌കൂളിലെ അഭിമാന താരങ്ങള്‍.
21/12/2019
സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു പോകാനൊരുങ്ങുന്ന കെ.എസ് സുജിത്ത്, ആദര്‍ശ് പ്രകാശന്‍ എന്നിവര്‍ കടുത്തുരുത്തി ഡി.ഇ.ഒ സൗദാമിനി, പരിശീലകന്‍ ജോമോന്‍ ജേക്കബ് എന്നിവര്‍ക്കൊപ്പം.

വൈക്കം: സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികവ് പ്രകടിപ്പിക്കാനൊരുങ്ങി വെള്ളൂര്‍ കുഞ്ഞിരാമന്‍ സ്‌കൂളിലെ അഭിമാന താരങ്ങള്‍. കേരളത്തിലെ ഏറ്റവും വലിയ സെറ്റില്‍മെന്റ് കോളനികളിലൊന്നായ ഇറുമ്പയം ചന്ദ്രാമലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കെ.എസ് സുജിത്തും ആദര്‍ശ് പ്രകാശനുമാണ് കോട്ടയം ടീമില്‍ വെള്ളൂരിന്റെ പ്രതിനിധികള്‍. കേരള സൗത്ത് സോണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തിന്റെ വിജയ ഗോള്‍ നേടിയത് സുജിത്താണ്. പത്തനംതിട്ടക്കെതിരെ സുജിത്ത് നേടിയ ഏക ഗോളിലാണ് കോട്ടയം ടീം സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്. റവന്യു ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ വൈക്കം സബ് ജില്ലയെ വിജയിപ്പിച്ചത് ആദര്‍ശിന്റെ ഗോള്‍ ആയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികവ് പ്രകടിപ്പിക്കാനുള്ള പരിശീലനത്തിലാണ് കുഞ്ഞിരാമന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും. സ്‌കൂളിലെ കായികാധ്യാപകനായ ജോമോന്‍ ജേക്കബ് ആണ് പരിശീലകന്‍. കടുത്തുരുത്തി ഡി.ഇ.ഒ സൗദാമിനി, പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ എന്നിവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളെ അനുമോദിച്ചു. മുന്‍പ് ഇവിടെനിന്ന് വനിതാ ഫുട്‌ബോളില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള രണ്ട് ഇന്‍ഡ്യന്‍ ക്യാമ്പ് താരങ്ങളും, 24 ദേശീയ താരങ്ങളും, 15 ഇന്റര്‍ യൂണിവേഴ്‌സിറ്റി താരങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ആണ്‍കുട്ടികളില്‍ അമല്‍ബാബു, ജിനുമോന്‍, അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ കെ.എം.എച്ച്.എസ് മൈതാനത്ത് ജോമോനു കീഴില്‍ പരിശീലനം നേടി വളര്‍ന്നവരാണ്.