Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.എം നേതൃത്വത്തില്‍ പാടത്ത് കൊടിനാട്ടി കുടില്‍കെട്ടി സമരം നടത്തി.
12/03/2016
ചെമ്പ് ഗ്രാമപഞ്ചായത്തിലെ അറാതുകരി പാടശേഖരം നികത്താനുള്ള നീക്കത്തിനെതിരെ സി.പി.എം നേതൃത്വത്തില്‍ പാടത്ത് കൊടിനാട്ടി കുടില്‍കെട്ടി നടത്തിയ സമരം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു

ചെമ്പ് ഗ്രാമപഞ്ചായത്തിലെ അറാതുകരി പാടശേഖരം നികത്താനുള്ള നീക്കത്തിനെതിരെ സി.പി.എം നേതൃത്വത്തില്‍ പാടത്ത് കൊടിനാട്ടി കുടില്‍കെട്ടി സമരം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ സമരം ഉദ്ഘാടനം ചെയ്തു. കോടികള്‍ കോഴവാങ്ങിയാണ് സ്വകാര്യ കമ്പനിക്ക് നിലം നികത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. പാട നികത്തുന്നതിനുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറന്നു. ഇവിടെ നികത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. നെല്‍വയലും തണ്ണീര്‍ത്തടവുമാണെന്ന ആധികാരിക രേഖകളെ മറികടന്ന് നിലവിലെ കോട്ടയം കലക്ടറെ സ്വാധീനിച്ച് സ്വകാര്യ റിയല്‍ എസ്റ്റേററ് കമ്പനിക്കുവേണ്ടി കോഴവാങ്ങിയാണ് ഉത്തരവിറക്കിയത്. ഇഷ്ടക്കാര്‍ക്കുവേണ്ടി ഇറക്കിയ ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. തെററായ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നിര്‍ബന്ധിതമാകും. ഏരിയ സെക്രട്ടറി കെ.ശെല്‍വരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പ്രൊഫ. എം.ടി ജോസഫ്, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി പി.എം തങ്കപ്പന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, കെ കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.