Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീതാംബരദീക്ഷയണിയിക്കല്‍ നടത്തി
20/12/2019
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ ശിവഗിരി പദയാത്രയുടെ പീതാംബര ദീക്ഷയണിയിക്കല്‍ ചടങ്ങിന്റെ ദീപപ്രകാശനം ശിവഗിരിമഠം സ്വാമി ധര്‍മ്മ ചൈതന്യ നിര്‍വഹിക്കുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുക്കുന്ന പദയാത്രികര്‍ക്കുള്ള പീതാംബരദീക്ഷയണിയിക്കല്‍ ശിവഗിരി കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ നിര്‍വഹിച്ചു. ചടങ്ങിന്റെ ദീപപ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. 26ന് രാവിലെ 7ന് ആശ്രമം സ്‌കൂള്‍ മൈതാനത്തു നിന്നാണ് ശിവഗിരി പദയാത്ര പുറപ്പെടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി പി.തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. പദയാത്ര ക്യാപ്റ്റന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.റ്റി അനില്‍ കുമാര്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ധര്‍മ്മ പതാക കൈമാറും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹന്‍, എ.പി കൃഷ്ണകുമാര്‍, എം.പ്രഭാകരന്‍, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, ഷീജ സാബു, ബീന അശോകന്‍, രമ സജീവ് എന്നിവര്‍ പങ്കെടുത്തു. 150 പേരാണ് വ്രതശുദ്ധിയോടെ പദയാത്രയില്‍ അണിനിരക്കുന്നത്. 31ന് വൈകിട്ട് ശിവഗിരി കുന്നില്‍ പദയാത്ര എത്തി സമര്‍പ്പണം നടത്തും.