Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ നായ്‌മോഷ്ടാക്കള്‍.
20/12/2019

വൈക്കം: നഗരത്തില്‍ നായ്‌മോഷ്ടാക്കള്‍. വൈക്കം നഗരത്തില്‍ ഓമനമൃഗങ്ങളായി നായ്ക്കളുടെയും പൂച്ചകളുടെയും അരുമപക്ഷികളുടെയുമെല്ലാം എണ്ണം വര്‍ദ്ധിച്ചതോടെ ഇവരെ മോഷ്ടിക്കുന്നവരും സജീവമാകുന്നു. ഇക്കഴിഞ്ഞ ദിവസം കാലാക്കല്‍ അഡ്വ. കെ.പി റോയിയുടെ വീട്ടില്‍ നിന്നും മുന്തിയ ഇനത്തിലുള്ള രണ്ടു നായ്ക്കളെയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. മിന്‍ പിന്‍ എന്ന കുഞ്ഞന്‍ ഇനത്തില്‍പ്പെട്ട ഒരു നായയും ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ഒരു നായ്ക്കുട്ടിയുമാണ് മോഷ്ടിക്കപ്പെട്ടത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് കൊച്ചുകവലയ്ക്ക് സമീപം വടക്കേ വാസനശ്ശേരി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീകുമാരന്‍ തമ്പിയുടെ വീട്ടില്‍ നിന്നും മുന്തിയ ഇനം പ്രാവിനെയും മോഷ്ടിച്ചത്. വാസനശ്ശേരി ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു. സൈക്കിള്‍ മോഷണം പോകുന്ന സംഭവങ്ങളും പതിവാകുകയാണ്. നഗരത്തില്‍ വിവിധ തരത്തിലുള്ള മോഷണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്.