Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ടിസ്റ്റ് കേരള വര്‍മ്മയ്ക്ക് ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി 'കേരളവര്‍മ്മീയം 2019' നടത്തും
20/12/2019

വൈക്കം: ഗതാഭിഷിക്തനായ ആര്‍ട്ടിസ്റ്റ് കേരള വര്‍മ്മയ്ക്ക് ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി 'കേരളവര്‍മ്മീയം 2019' വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടത്തും. 22ന് ഉച്ചയ്ക്ക് 2.30 നടക്കുന്ന ചിത്രപ്രദര്‍ശനം കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്റെ അദ്ധ്യക്ഷതയില്‍ കേരളവര്‍മ്മീയം 2019 പ്രോഗ്രാം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ശില്‍പി രമേശ് ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തും. ഡോക്യൂമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി ആര്‍ട്ടിസ്റ്റ് കേരളവര്‍മ്മയെ ആദരിക്കും. തുടര്‍ന്ന് കേരളവര്‍മ്മ അനുഗ്രഹ പ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി അദ്ധ്യാപകന്‍ സുഭാഷ് ഗോപി, ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാകേന്ദ്രം ഡയറക്ടര്‍ ഡോ. വിജിത്ത് ശശിധര്‍, ആര്‍.എല്‍.വി കോളേജ് അദ്ധ്യാപകന്‍ രഞ്ജു ആര്‍ മേനോന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് അര്‍.എല്‍.വി രാമകൃഷ്ണന്റെ നൃത്തസന്ധ്യയും നടക്കും. പത്രസമ്മേളനത്തില്‍ സ്ഥപതി ചിത്രവിദ്യാപീഠത്തിലെ സുരേഷ്, നിഖില്‍, ഷാന്‍ തങ്കപ്പന്‍, സുരേഷ് കുമാര്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.