Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ ഐക്യട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി
20/12/2019

വൈക്കം: ജനുവരി 8ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ വൈക്കം വ്യാപാരഭവനില്‍ ചേര്‍ന്ന വൈക്കം നഗരസഭ ഐക്യട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ജനുവരി 6ന് വാഹന പ്രചാരണ ജാഥ നടത്തും. ജാഥ 6ന് രാവിലെ ഉദയനാപുരത്തു നിന്നും ആരംഭിച്ച് ചാലപ്പറമ്പില്‍ സമാപിക്കും. അഡ്വ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.റ്റി.യൂ.സി) ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യൂ ഏരിയ വൈസ് പ്രസിഡന്റ് ടി.ജി ബാബു, ജീവന്‍രാജ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.