ടി.ജെ തോമസ് അനുസ്മരണ സമ്മേളനം നടത്തി
20/12/2019
വൈക്കം: കോണ്‍ഗ്രസിനു വൈക്കത്ത് അടിത്തറയുണ്ടാക്കാന്‍ ടി.ജെ തോമസ് നടത്തിയ സംഘടനാ പ്രവര്‍ത്തനം എക്കാലവും സ്മരിക്കപ്പെടുമെന്നും, അദ്ദേഹത്തെപ്പോലുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകരെ പാര്ട്ടിക്കാവശ്യമുള്ള സമയമാണിതെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടി.ജെ തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയര്മാന് മോഹന്‍ ഡി.ബാബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ചികിത്സാ സഹായവിതരണം നടത്തി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കെ.പി ശിവജി ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി, അയ്യേരി സോമന്, എന്‍.എം താഹ, പി.പി സിബിച്ചന്, അബ്ദുല്‍ സലാം റാവൂത്തര്‍, എ.സനീഷ് കുമാര്‍, ജയ്ജോണ് പേരയില്‍, വി.സമ്പത്ത് കുമാര്‍, ടി.ടി സുദര്ശനന്, പി.ഡി ഉണ്ണി, മോഹനന് പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.