Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണ വിഗ്രഹരഥ ഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കി
12/12/2019
അഖിലഭാരത ഭാഗവത മഹാസത്രവേദിയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം, കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍, ഗ്രന്ഥം എന്നീ വാഹനഘോഷയാത്രകള്‍ക്ക് വൈക്കം ക്ഷേത്രത്തിലെ കിഴക്കേഗോപുരനടയില്‍ വരവേല്‍പ്പ് നല്‍കുന്നു.

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രവേദിയില്‍ പ്രതിഷ്ഠിക്കുവാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ശ്രീകൃഷ്ണ വിഗ്രഹരഥ ഘോഷയാത്രയ്ക്ക് വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. യജ്ഞവേദിയിലേക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ നിന്നും പുറപ്പെട്ട കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍, ഗ്രന്ഥം എന്നീ വാഹനഘോഷയാത്രകള്‍ക്കും ക്ഷേത്രനടയില്‍ വരവേല്‍പ്പ് നല്‍കി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി.ജയകുമാര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. വിവിധ ക്ഷേത്രസങ്കേതങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചേരിക്കല്‍ ക്ഷേത്രസങ്കേതത്തില്‍ എത്തിയ വിഗ്രഹ വാഹനഘോഷയാത്രയെ താലപ്പൊലി, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ആനയിച്ചു.