Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടി സംഘടിപ്പിച്ചു.
12/12/2019
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി മൂത്തേടത്തുകാവ് എസ്.എന്‍.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ശാരി സുരാജ് കുറ്റിക്കാട്ടിനെ ആദരിച്ചപ്പോള്‍

വൈക്കം: മൂത്തേടത്തുകാവ് എസ്.എന്‍.എല്‍.പി സ്‌കൂളിലെ പി.ടി.എ യുടെ നേതൃത്വത്തില്‍ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂളിന് സമീപത്തുള്ള പ്രതിഭകളെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, മാനേജ്‌മെന്റ് പ്രതിനിധികളും ചേര്‍ന്ന് അവരുടെ വീട്ടിലെത്തിയാണ് ആദരിച്ചത്. തലമുറകളായി അക്ഷരം പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്ന ആശാട്ടിയമ്മ കുമാരി ശാന്തകുമാരി, സ്‌കൂളിലെ മുന്‍ അദ്ധ്യാപിക തങ്കമ്മ ടീച്ചര്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോട്ടയം പ്രൊഫസറായി ജോലി ചെയ്യുന്ന ഉമേഷ് അശ്വതി നിലയം, അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ശാരി സുരാജ് കുറ്റിക്കാട്ട് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ എം.ഡി നടേശന്‍, പി.ടി.എ പ്രസിഡന്റ് അനീഷ്, സ്‌കൂള്‍ എച്ച്.എം ദിവ്യ ടി ശശി, മറ്റു മനേജ്‌മെന്റ് പ്രതിനിധികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.