Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.
12/12/2019

വൈക്കം: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഹോമിയോ ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെട്ടിക്കാട്ടുമുക്ക് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വച്ച് ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സയന്റിഫിക് ഓഫീസര്‍ ഡോ. ആന്‍ഡ്രൂ സ്‌പെന്‍സര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിമോന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പി.ആര്‍ സുഗുണന്‍, ജോമോള്‍ കെ ജോണ്‍, കെ.എ തോമസ്, സരോജിനി തങ്കപ്പന്‍, ഒ.കെ ബിനോയി, ആന്‍സമ്മ കുര്യാക്കോസ്, ലൂക്ക് മാത്യൂ, ജി.രാധാകൃഷ്ണന്‍, ഡോ.വീണ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രമീള, ഡോ.സിന്ധു, ഡോ.സുജമോള്‍, ഡോ.ജീന ജോസ്, ഡോ.മോഡി കെ ചെറിയാന്‍, ഡോ. ചിന്തു തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.