Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലവറ നിറയ്ക്കല്‍ തുടങ്ങി
11/12/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ അന്നദാനത്തിനുള്ള കലവറ നിറയ്ക്കല്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 മുതല്‍ 22 വരെ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ ദിവസേന നടത്തുന്ന അന്നദാനത്തിനുള്ള വിഭവങ്ങളുടെ കലവറ നിറയ്ക്കല്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇനിയുള്ള 11 ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ കലവറയിലേക്ക് വിഭവങ്ങള്‍ വഴിപാടായി സമര്‍പ്പിക്കും. സത്രം സമിതി ജനറല്‍ സെക്രട്ടറി ടി.ജി പത്മനാഭന്‍ നായര്‍, വൈസ് പ്രസിഡന്റ് നാരായണസ്വാമി, ജോയിന്റ് സെക്രട്ടറി ടി.നന്ദകുമാര്‍, എസ്.ശ്രീനി, വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ രമേശന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍, എം.ഗോപാലകൃഷ്ണന്‍, പി.എന്‍ രാധാകൃഷ്ണന്‍, ജിനീഷ്, ശൈലന്‍ എന്നിവര്‍ പങ്കെടുത്തു.