Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 മുതല്‍ 22 വരെ നടക്കുന്ന അഖിലഭാരത മഹാസത്രം നാളെ വൈകിട്ട് തുടങ്ങും.
11/12/2019

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 മുതല്‍ 22 വരെ നടക്കുന്ന അഖിലഭാരത മഹാസത്രം നാളെ വൈകിട്ട് തുടങ്ങും. വൈകിട്ട് 5ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സത്രത്തിന്റെ ദീപം തെളിയിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍, മന്ത്രി പി.തിലോത്തമന്‍, എം.എല്‍.എ മാരായ കെ.സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, സി.കെ ആശ എന്നിവര്‍ പങ്കെടുക്കും. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നു കൊണ്ടുവരുന്ന ശ്രീകൃഷ്ണവിഗ്രഹം രഥഘോഷയാത്രയായി വൈകിട്ട് സത്രവേദിയിലെത്തും. ഉച്ചയ്ക്ക് 1ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലെത്തി 2ന് ചേരിക്കല്‍ ഭാഗത്തേയ്ക്ക് പുറപ്പെടും. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സത്രവേദിയിലേക്ക് ആനയിക്കും. തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നിന്നുള്ള കൊടിമരഘോഷയാത്രയും ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള കൊടിക്കയര്‍ ഘോഷയാത്രയും ടി.വി പുരം സരസ്വതി ക്ഷേത്രത്തില്‍ നിന്നുള്ള ഗ്രന്ഥഘോഷയാത്രയും വൈകിട്ട് സത്രവേദിയിലെത്തിച്ചേരും. 4.30ന് സത്രവേദിയില്‍ വിഗ്രഹപ്രതിഷ്ഠയും കൊടിയേറ്റും തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. 5ന് സത്രസമാരംഭ സഭ നടക്കും.