Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടന വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും നടത്തി
11/12/2019
അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടനയുടെ വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടനയുടെ വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന്‍, അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍, സി.പി ലെനിന്‍, അരവിന്ദന്‍ കെ.എസ് മംഗലം, അഡ്വ. അംബരീഷ് ജി വാസു, കെ.വി സുമ എന്നിവര്‍ പ്രസംഗിച്ചു. പ്രളയത്തിന്റെ ഉറവിടങ്ങള്‍ വിഷയത്തെകുറിച്ച് വൈകിട്ട് നടത്തിയ സെമിനാര്‍ എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രശോഭനന്‍, അഡ്വ. കെ.അനില്‍കുമാര്‍, അക്കരപ്പാടം ശശി, എന്‍.അനില്‍ ബിശ്വാസ്, കെ.പ്രസന്നന്‍, പി.സോമന്‍പിള്ള, കെ.രമേശന്‍, ആര്‍.സുരേഷ്, പി.എസ് പുഷ്പമണി, സുമ എന്നിവര്‍ പ്രസംഗിച്ചു.