Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാരായണീയ പാരായണം 106 ദിവസം പിന്നിട്ടു
11/12/2019
ഭാഗവത മഹാസത്രത്തിന് മുന്നോടിയായി 106 ദിവസം നടത്തിയ നാരായണീയ പാരായണത്തിന്റെ സംഗമം വൈക്കം ക്ഷേത്ര മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖിലഭാരത ഭാഗവത മഹാസത്രത്തിന് മുന്നോടിയായി 106 ദിവസങ്ങള്‍ പിന്നിട്ട നാരായണീയ പാരായണ സംഗമം വൈക്കം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 108 പാരായണ സമിതികളാണ് വിവിധ ദിവസങ്ങളില്‍ പാരായണം നടത്തിയത്. ബുധനാഴ്ച രാവിലെ നടന്ന പാരായണത്തില്‍ വിവിധ സമിതികളില്‍ നിന്നായി 450 ഓളം പാരായണീയര്‍ പങ്കെടുത്തു. ചടങ്ങില്‍ പാരായണ സമിതി ഭാരവാഹിയായ തുറവൂര്‍ ഭാസ്‌ക്കരന്‍ നായരെ ഉപഹാരം നല്‍കി ആദരിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, നാരായണ പാരായണ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍, കണ്‍വീനര്‍ മായ രാജേന്ദ്രന്‍, സത്രം സമിതി കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍, കൃഷ്ണമ്മ എന്നിവര്‍ പങ്കെടുത്തു.