Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
11/12/2019
21-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രീത രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭാ 21-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രീത രാജേഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ചക്കനാടന്‍ അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, സ്ഥാനാര്‍ത്ഥി പ്രീത രാജേഷ്, മോഹന്‍ ഡി ബാബു, ജയ്‌ജോണ്‍ പേരയില്‍, വി.സമ്പത്ത്കുമാര്‍, പി.വി പ്രസാദ്, എം.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.